Monday 24 July 2023

  അപ്പനുറുക്കുകൾ   ©    




 തോമസ് നെയ്തെല്ലൂർ    
 
നീ ഈ സമയത്തു മിണ്ടാതിരുന്നാൽ യെഹൂദന്മാർക്കു മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിൻ്റെ  പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളോരു കാലത്തിന്നായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നതു? ആർക്കു അറിയാം?  (എസ്ഥേർ - അദ്ധ്യായം 4 : 14)  

 വിഷം പലതരമുണ്ട്. മാരകങ്ങളായ  പല വിഷങ്ങളും മരണ കാരണമായതാണ്. അതിൽ ഏറ്റവും വലിയ  വിഷം  കാളകൂടവിഷമെന്നാണ്  അറിയപ്പെടുന്നത്. എന്നാൽ ഏറ്റവും വലിയ വിഷം അതൊന്നുമല്ലാ.

 "ചെവിയിൽ നിറയ്ക്കുന്ന വിഷം", അതാണ് മനുഷ്യന് എന്നും ഹാനികരം! . അതുമൂലം  ഭവനങ്ങളിലെ  സ്വസ്തതയില്ലാതെയാകുന്നു.  അയൽവാസികൾ
 ശത്രുക്കളാകുന്നു. സഭയിൽ  അസമാധാനം, കലഹം ഇവയുണ്ടാകുന്നു. രാജ്യം അയൽ രാജ്യത്തോട് യുദ്ധം വരെ ചെയ്യാൻ  തയ്യാറാകുന്നു. ഇതെല്ലാം  ചെവിയിൽ നിറയ്ക്കുന്ന വിഷം മൂലം ഉണ്ടാകുന്ന മാരകമായ സംഭവ വികാസങ്ങളാണ്. 

ഹിന്തുദേശംമുതൽ കൂശ്‌ വരെ നൂറ്റിരുപത്തേഴു സംസ്ഥാനങ്ങൾ  ആണ്  അഹശ്വേരോശ്  എന്ന  രാജാവ് ഭരിച്ചയിടം. അക്കാലത്തെ ലോകം കണ്ട വലിയ പേർഷ്യൻ സാമ്രാജ്യം. ക്രിസ്തുവിനു മുമ്പ്  നാനൂറ്റിതൊണ്ണൂറ്റിരണ്ട്  വർഷങ്ങൾക്കു മുമ്പ്   ഹദസ്സെയെന്ന യുഹുദ യുവതി  രാജാവിൻ്റെ മണിയറയിൽ എത്തുവാൻ  വിളിക്കപ്പെടുന്നു.  അവൾക്കു "എസ്ഥേർ" എന്ന് നാമകരണം ചെയ്യപ്പെടുന്നു. ഒടുക്കം രാജാവിൻ്റെ രാജകിരീടം  ധരിക്കപ്പെട്ട  രാജ്ഞിയായി അവൾ  തെരഞ്ഞെടുക്കപ്പെടുന്നു. ലോകത്തിലെ ആദ്യത്തെ അറിയപ്പെടുന്ന സൗന്ദര്യ മത്സരത്തിലെ വിജയി ഒരു പിടിപ്പില്ലാത്ത, കാര്യ ഗൗരവമില്ലാത്ത രാജാവിനോടൊപ്പം ജീവിക്കാൻ വിധിക്കപ്പെടുന്നു. ഹാമാൻ എന്ന രാജാവിൻ്റെ  കാര്യവിചാരകൻ  രാജ്യത്തെ യഹൂദന്മാരെ  നശിപ്പിക്കാൻ രാജാവിനെ പ്രേരിപ്പിക്കുന്നു.  മൊർദ്ദെഖായിയുടെ ഇടപെടലുകൾ.   എസ്ഥേറിനെ  ധൈര്യപെടുത്തുന്നു. എസ്ഥേർ  മൂലം യഹൂദ ജനം  നശിപ്പിക്കപ്പെടാതെ രക്ഷ പ്രാപിക്കുന്നു. കൂട്ടത്തിൽ  താനുണ്ടാക്കിയ കഴുകു മരത്തിൽ  ഹാമാൻ  തന്നെ കയറേണ്ടിവരുന്നു. എസ്ഥേർ  ബുദ്ധിയുള്ള ഒരു സ്ത്രീ ആയിരുന്നു.  ബുദ്ധിയില്ലാത്ത  സ്ത്രീ തൻ്റെ  ഭർത്താവിനെ അടിമയാക്കി നിർത്തും, എന്നിട്ടു അടിമയുടെ ഭാര്യയായി ജീവിക്കും എന്നാൽ ബുദ്ധിയുള്ളവൾ  അവനെ  രാജാവിനെപ്പോലെ  കരുതുകയും അവനോടൊപ്പം  രാജ്ഞിയായി ജീവിക്കുകയും  ചെയ്യും എന്ന് പഴമൊഴി!.

അഹശ്വേരോശ്  രാജാവിൻ്റെ  ചെവിയിൽ  ഹാമാൻ  നിറച്ച വിഷം കുറച്ചു ഒന്നുമല്ലാ. അതുപോലെതന്നെ വേദപുസ്തക ചുരുളുകളിൽ അനേകം  ഇടങ്ങളിൽ ചെവിയിൽ വിഷം നിറക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും.  കായേൻ മുതൽ ദാനിയേലിൻ്റെ സഹ പ്രവർത്തകർ  വരെയും   യൂദാ മുതൽ  അനന്യാസ് വരെയും   സ്ത്രീകളിൽ  റെബേക്ക മുതൽ  സഫീറ വരെയും ഇങ്ങനെ വിഷം നിറച്ചവരാണ് .

"പിന്നെ യഹോവ കയീനോടു: നിൻ്റെ  അനുജനായ ഹാബെൽ എവിടെ എന്നു ചോദിച്ചതിന്നു: ഞാൻ അറിയുന്നില്ല; ഞാൻ എൻ്റെ  അനുജൻ്റെ  കാവൽക്കാരനോ എന്നു അവൻ പറഞ്ഞു".  (ഉല്പത്തി - അദ്ധ്യായം 4:9)  

 അപ്പോൾ ആ പുരുഷന്മാർ: നാം ഈ ദാനീയേലിൻ്റെ  നേരെ അവൻ്റെ ദൈവത്തിൻ്റെ  ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല എന്നു പറഞ്ഞു (ദാനീയേൽ - അദ്ധ്യായം 6:5) 

 യാക്കോബ് തൻ്റെ  അപ്പനായ യിസ്ഹാക്കിനോടു അടുത്തു ചെന്നു; അവൻ അവനെ തപ്പിനോക്കി: ശബ്ദം യാക്കോബിൻ്റെ  ശബ്ദം; കൈകൾ ഏശാവിൻ്റെ  കൈകൾ തന്നേ എന്നു പറഞ്ഞു.    ഉല്പത്തി - അദ്ധ്യായം 27 :22

പത്രൊസ് അവളോടു: ഇത്രെക്കോ നിങ്ങൾ നിലം വിറ്റതു? പറക എന്നു പറഞ്ഞു; അതേ, ഇത്രെക്കു തന്നെ എന്നു അവൾ പറഞ്ഞു. ( പ്രവൃത്തികൾ - അദ്ധ്യായം 5: 8) 

  
അളവുകോലും കോടാലിയും അവൻ സൂക്ഷിക്കുന്നു.    

അവൻ കൽപിച്ച  ഇടങ്ങളിലെ  നമ്മുടെ  സ്ഥാനങ്ങളും സത്യങ്ങളും  ഇന്ന്  എങ്ങിനെയാണ് ?.  ചെറിയതും വലുതുമായ വിഷങ്ങൾ ? നിറമുള്ളതും  അല്ലാത്തതുമായി നാം പടച്ചു വിടാറുള്ള  ചെറുതും വലുതുമായ  അസത്യ വിഷങ്ങൾ ?  തെറ്റിദ്ധാരണ പരത്താൻ പറ്റുന്ന വിഷ കൊടുങ്കാറ്റുകൾ  നമ്മൾ  ആരുടെ ചെവിയിലാണ് ഒഴിച്ചത്?
 
ഉടയോൻ  നമുക്കു തന്ന  ജീവിതം  നഷ്ടപ്പെടുത്തിയെങ്കിൽ നമുക്ക് അത് തെരയാം.    താനുണ്ടാക്കിയ കഴുകു മരത്തിൽ  തന്നെ കയറേണ്ടിവരുന്ന ഗതി നമുക്ക് ഉണ്ടാകാതെയിരിക്കട്ടെ! . ഉദ്ധാരണവും രക്ഷയും ഉണ്ടാകുവാൻ, സത്യമായതിനെ മാത്രം  പറയാൻ  നമുക്ക് എന്ന് സാദ്ധ്യമാകും?   മിണ്ടാതിരുന്നാൽ  മറ്റൊരു സ്ഥലത്തുനിന്നു ഉദ്ധാരണവും രക്ഷയും ഉണ്ടാകും  എന്ന് ദൈവം പറയുന്നു. നമ്മളും  നമ്മുടെ  പിതൃഭവനവും നശിച്ചുപോകാതെയിരിക്കട്ടെ. 

 നീ ഈ സമയത്തു മിണ്ടാതിരുന്നാൽ ?  

അപ്പനുറുക്കുകൾ ഇവിടെ അവസാനിക്കുന്നു.   സ്വയം തേടാനായി അവയെ വാരി വിതറി നിർത്തുന്നു. വെട്ടിയെടുത്ത പാറയിലേക്കും കുഴിച്ചെടുത്ത ഖനിഗർ‍‍ഭത്തിലേക്കും വല്ലപ്പോഴും നമുക്ക് തിരിഞ്ഞു നോക്കാം.!

 അപ്പനുറുക്കുകൾ   ©    



തോമസ് നെയ്തെല്ലൂർ     


 
എൻ്റെ അമ്മയുടെ പുത്രന്മാർ എന്നോടു കോപിച്ചു. എന്നെ മുന്തിരിത്തോട്ടങ്ങൾക്കു കാവലാക്കി: ( ഉത്തമ ഗീതം - അദ്ധ്യായം 1:6 )


ലോകം ഇന്നു വരെ കണ്ടതും വായിച്ചതുമായ ഒരു സുന്ദരപ്രണയ കാവ്യമാണ് ഉത്തമ ഗീതങ്ങൾ. ഏതാണ്ട് എഴുനൂറോളം ഭാര്യമാരും മുന്നൂറോളം വെപ്പാട്ടിമാരും ഉണ്ടായിരുന്ന ശലോമോൻ രാജാവാണ് ക്രിസ്തുവിനു എഴുനൂറ്റി മുപ്പതു വർഷങ്ങൾക്കും മുമ്പ് ഈ മഹത്തായ പ്രേമകാവ്യം എഴുതിയതു എന്ന് വിശ്വസിക്കപെടുന്നു. സംഭാഷണ രൂപത്തിലുള്ള ആറു ഗീതങ്ങളാണ് അത്. ഇതിൽ മണവാളനും മണവാട്ടിയും തോഴിമാരും സഹോദരന്മാരും ഏല്ലാവരും തന്നെ പാടുന്നു.


അക്കാലത്തു, നൂറ്റി ഇരുപത്തിഏഴ് രാജാക്കൻമ്മാർ ശലോമോന് കപ്പം കൊടുത്തിരുന്നു. യെരുശലേമിൻ്റെ രമണീയമായ പ്രകൃതി മാത്രമല്ലാ അവിടത്തെ ഒരോ തരികളും ശലോമോനെ സ്നേഹിച്ചിരുന്നു. അയാളുടെ പ്രതാപവും മഹനീയ ഖ്യാതിയും ലോകം മുഴുവൻ നിറഞ്ഞതു, അവൻ ദൈവത്തിനു ഒരു വലിയ ആലയവും അതിൻ്റെ പ്രാകാരങ്ങളും പണിഞ്ഞപ്പോഴാണ് . അയാളുടെ കറുത്ത കുതിരയിൽ കയറിയുള്ള സവാരികൾ കാണാൻ തരുണീമണികൾ പാതയോരങ്ങളിൽ കാത്ത്‌ നിൽക്കുമായിരുന്നു.

അങ്ങനെയൊരു കുതിരസവാരിക്കിടയിൽ അയാൾ ഒരു ഒലിവു മരത്തണലിൽ ആരെയോ കാത്തു നിൽക്കുന്ന ഒരു കറുത്ത സുന്ദരിയെ കാണുന്നു. അവളിൽ അനുരക്തനായ ശലോമോൻ അവളെ തൻ്റെ കൊട്ടാരത്തിലേക്കു ക്ഷണിച്ചു. അവൾ ഏദോമിയ കുലത്തിലെ ഒരു കറുത്ത സുന്ദരി. യഹൂദമതവുമായി ബന്ധമില്ലാത്തവൾ. ചുരുക്കം ഒരു തികഞ്ഞ പുറജാതി. പ്രേമം അവൾ നിരസിക്കുന്നു. നാണം കെട്ടുപോയ രാജാവ് കൊട്ടാരത്തിൽ നിന്നും രണ്ടു വട്ടം വശീകരണ മന്ത്രങ്ങളുമായി പെൺകിടാങ്ങളെ വിട്ടുവെങ്കിലും ആ കറുത്ത ശൂലേംകാരത്തി ശലോമോനെ തിരസ്കരിച്ചു. അവസാനം വീണ്ടും ഒരിക്കൽ കൂടി അവളോട് പ്രേമാഭ്യർത്ഥന നടത്താൻ രാജാവ് വന്നു. അവൾ അയാളോട് പറഞ്ഞു.

"എൻ്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നേ. ഞാൻ എൻ്റെ പ്രിയന്നുള്ളവൾ; അവൻ്റെ ആഗ്രഹം എന്നോടാകുന്നു."

ശലോമോനോട് ആ കറുത്ത ശൂലേംകാരത്തി തൻ്റെ കഥയുടെ കേദാരം തുറന്നു. അവളുടെ സഹോദരൻമ്മാർ അവളെ അവളറിയാത്ത കാരണങ്ങൾ ആരോപിച്ചു
ഏൻ ഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂകൂലപോലെയുള്ള മുന്തിരിവള്ളികളിൽ ഒന്നിൽ കെട്ടിയിട്ടതും അതിനു കാവൽക്കാരിയുമാക്കിയ കദന കഥയുടെ ചുരുൾ.

ഒടുക്കം ഇരുനിറക്കാരിയായ അവൾ വെയിലുകൊണ്ടു കറുത്തതും, ഹെർമ്മോൻ കൊടുമുടികളിലെ സിംഹങ്ങളുടെ ഗുഹകളും,പുള്ളിപ്പുലികളുടെ പർവ്വതങ്ങളും നിറഞ്ഞ താഴ്വാരത്തിൽ , അലറുന്ന സിംഹം അവളെ കടിച്ചു കീറാൻ വന്നപ്പോൾ, അവൾ അലറിക്കരഞ്ഞപ്പോൾ, മലയിടുക്കുകളിൽ അതു പ്രതിധ്വനിച്ചപ്പോൾ, ഓടി വന്ന ആട്ടിടയൻ്റെ കഥ.!

അവൻ വന്നെത്തുവാൻ താമസിച്ചിരുന്നുവെങ്കിൽ അവളുടെ കഥ മറ്റൊന്നാകുമായിരുന്നു. ആട്ടിടയൻ ഓടി കടന്നു വന്ന പാതകളിൽ അവൻ നേരിട്ട വൈഷമ്യങ്ങൾ ഓരോന്നും അവൾ ശലോമോനോട് അക്കമിട്ടു നിരത്തി. അലറുന്ന സിംഹവുമായുള്ള ആട്ടിടയൻ്റെ മൽപിടിത്തം അത്രകണ്ട് കഠിനമായിരുന്നു. അയാളുടെ ശരീരം മുഴുവൻ രക്‌തം ഒഴുകി. നെഞ്ചു പിളർന്നു. കൈകളിലും കാലുകളിലും എന്തിന് തലയിൽ വരെ മുള്ളുകൾ കൊണ്ട് കീറി വരഞ്ഞു. അവസാനം ആട്ടിടയൻ സിംഹത്തെ കൊന്നുവെങ്കിലും അയാൾ തളർന്നു വീണു. മയങ്ങി വീണ ആട്ടിടയനെ നോക്കി ആ കറുത്ത ശൂലേംകാരത്തി പറഞ്ഞു.

"നീ എൻ്റെ പ്രീയൻ.".
അവിടെ നിന്നും എഴുന്നേറ്റു വേച്ചു വേച്ചു നടന്നകന്ന ആട്ടിടയൻ അവളോട്‌ പറഞ്ഞു.
" ഞാൻ വരും... നീ കാത്തിരിക്കണം. ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു ".

കഥ മുഴുവൻ കേട്ടുകഴിഞ്ഞ ശലോമോൻ രാജാവ് കറുത്ത ശൂലേംകാരത്തിയുടെ മുമ്പിൽ മുട്ടു കുത്തി. അവളോട് ക്ഷമ യാചിച്ചു.

" ശലോമോൻ അവിടെ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന രക്ഷയെ കേട്ടു. കൊട്ടാരത്തിൽ തിരിച്ചു പോയി രചിച്ച "സഭയാം മണവാട്ടിയും ക്രിസ്തുവെന്ന മണവാളൻ്റെയും" മനോഹരമായ പ്രേമ കാവ്യം , സുന്ദരപ്രണയ കാവ്യം അന്ന് എട്ടു അധ്യായങ്ങൾ കൊണ്ട് എഴുതി തീർത്തു. അവൻ വന്നെത്തുവാൻ താമസിച്ചിരുന്നുവെങ്കിൽ നമ്മളുടെ കഥ മറ്റൊന്നാകുമായിരുന്നു. ഉടയോൻ നമുക്കുവേണ്ടി വരുമോ ? നമ്മൾ രക്ഷ പ്രാപിക്കുമോ ?

അളവുകോലും കോടാലിയും അവൻ സൂക്ഷിക്കുന്നു.
അപ്പനുറുക്കുകൾ ഇവിടെ അവസാനിക്കുന്നു.


സ്വയം തേടാനായി അവയെ ഇവിടെ വാരി വിതറി നിർത്തുന്നു. വെട്ടിയെടുത്ത പാറയിലേക്കും കുഴിച്ചെടുത്ത ഖനിഗർ‍‍ഭത്തിലേക്കും വല്ലപ്പോഴും നമുക്ക് തിരിഞ്ഞു നോക്കാം.!










 

അപ്പനുറുക്കുകൾ   ©     




തോമസ്  നെയ്തെല്ലൂർ  

ഇതു ഗ്രഹിപ്പാൻ തക്ക ജ്ഞാനി ആർ? ഇതു അറിവാൻ തക്ക വിവേകി ആർ? യഹോവയുടെ വഴികൾ ചൊവ്വുള്ളവയല്ലോ; നീതിമാന്മാർ അവയിൽ നടക്കും; അതിക്രമക്കാരോ അവയിൽ ഇടറിവീഴും. (ഹോശേയ 14 : 9 )

വെറുംഏതാണ്ട്  പതിനാല്  അദ്ധ്യായങ്ങൾ  മാത്രമുള്ള ഒരു പ്രവാചക ശബ്ദമാണ് ഹോശേയ. ദൈവം  ഹോശേയയോട്  ആവശ്യപ്പെട്ടത് ഇത്തിരി  പ്രയാസമേറിയ  കാര്യമായിരുന്നു. ഗോമറിനെ  വിവാഹം കഴിക്കുക  മാത്രമല്ലാ  ഗോമറിനു  പിതാവ് ആരെന്നറിയാതെ ഉണ്ടായ മക്കളെയും ഹോശേയ  രണ്ടും കൈയ്യും  നീട്ടി സ്വീകരിക്കുവാൻ  ആവശ്യപ്പെട്ടത്  കുറച്ചു കൂടി വേദനാജനകമാണ്.  ആ ബന്ധത്തിലുണ്ടായ  സ്വന്തം മക്കൾക്ക്‌  ഉടയോൻ   നിർദ്ദേശിച്ച പേരുകൾ,  "ദൈവം വിതയ്ക്കും"  (യിസ്രെയേൽ)  എന്ന മകനും  "കരുണ ലഭിക്കാത്തവൾ" ( ലോരൂഹമാ) എന്ന മകളും.!   
 
ആത്മീയ നേതാക്കൾ  അകാൻ  ആഗ്രഹിക്കുന്നവർ ഇന്നു  ശരിക്കും വായിച്ചു ഗ്രഹിക്കേണ്ട  വേദപുസ്തക  താളുകളാണിവ. വായന കൊണ്ടും പ്രസംഗങ്ങൾ കേട്ടും ഒരാൾക്ക്   ഒരു ആത്മീയ നേതാവാകാൻ കഴിയുമായിരിക്കും. ഒരു  പക്ഷേ  അയാൾ  നല്ല പാട്ടുകാരനായിരിക്കാം, അല്ലെങ്കിൽ അയാൾ ഒരു നല്ല വേദജ്ഞാനി ആയിരിക്കാം. എന്തായിരുന്നാലും യഥാർത്ഥത്തിൽ  ഒരുവൻ  പുരോഹിതനാകണമെങ്കിൽ ദൈവത്തിൻ്റെ  ഹൃദയസ്പന്ദനം ശ്രവിച്ചവനും സൂചിതമായതും ആക്ഷേപമറ്റതുമായ അനുസരണം ഉള്ളവനും അവനെ തൊട്ടറിഞ്ഞവനുമായ ഒരു  ഹോശേയ ആകണം!.

ജനത്തിനു വരാൻ പോകുന്ന നാശം എന്താണ്  എന്നു ദൈവം പറയുമ്പോൾ മാത്രം അവൻ വായ് തുറക്കും. അവനെ  ദൈവം ഏൽപ്പിച്ച നെറി കെട്ട  ഭാര്യയയെയും  അപ്പനാരുന്നറിയാത്ത  മക്കളെയും  സ്വന്തമെന്ന്  കരുതാൻ ദൈവം  ഇന്നും പുരോഹിതന്മാരോട്  പറഞ്ഞുകൊണ്ടിരിക്കുന്നു.  കരുണ ലഭിക്കാത്ത മകൾക്കും,  ദൈവം വിതെക്കുന്നതു എന്തു എന്നറിയാത്ത മകനും നേർവഴി പറഞ്ഞു കൊടുക്കാൻ ബാദ്ധ്യസ്ഥനാണ്  പുരോഹിതൻ !. പുരോഹിതൻ മാത്രമല്ലാ എല്ലാ  ആത്മീയ നേതാക്കളും!. 


അളവുകോലും കോടാലിയും അവൻ സൂക്ഷിക്കുന്നു.    

അവൻ കൽപിച്ച  ഇടങ്ങളിലെ  നമ്മുടെ   അന്വേഷണങ്ങൾ    ഇന്ന്  എങ്ങിനെയാണ് ?.  ചെറിയതും വലുതുമായ നമ്മുടെ  തിരിഞ്ഞു നോട്ടങ്ങൾ എവിടേയ്ക്കാണ്‌ ? ഉടയോൻ  നമുക്കു തന്ന  ജീവൻ്റെ  പുസ്തകം  നേരായി  വായിക്കാം , സത്യം സംസാരിക്കാം,  ആ വഴിയിൽ നടക്കാം   സത്യത്തെ ആരാധിക്കാം പ്രാർത്ഥിക്കാം,  നിത്യ ജീവനിൽ  തന്നെ ഉറ്റുനോക്കാം.

സത്യമായതിനെ മാത്രം  നോക്കി നടക്കാൻ നമുക്ക് എന്ന് സാദ്ധ്യമാകും?    

 അപ്പനുറുക്കുകൾ   ഇവിടെ  അവസാനിക്കുന്നു.  സ്വയം തേടാനായി അവയെ ഇവിടെ വിതറി  നിർത്തുന്നു.   വെട്ടിയെടുത്ത പാറയിലേക്കും  കുഴിച്ചെടുത്ത  ഖനിഗർ‍‍ഭത്തിലേക്കും  വല്ലപ്പോഴും നമുക്ക് തിരിഞ്ഞു   നോക്കാം.! 



Sunday 23 July 2023

 അപ്പനുറുക്കുകൾ   ©      



   തോമസ് നെയ്തെല്ലൂർ  


നീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരും ആയുള്ളോരേ, എൻ്റെ വാക്കു കേൾപ്പിൻ‍‍; നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർ‍‍ഭത്തിലേക്കും തിരിഞ്ഞുനോക്കുവിൻ‍‍. യെശയ്യാ - അദ്ധ്യായം 51: 1

മദ്ധ്യകാലഘട്ടം (Medieval period) ലോകത്തിനു മുഴുവൻ പട്ടിണിയാണ് സംഭാവന ചെയ്തത്. ഭാരതത്തിൻ്റെ കാര്യങ്ങളും ഏതാണ്ട് വലിയ ബുദ്ധിമുട്ടുകളുടെതായിരുന്നു .
യൂറോപ്യൻ രാജ്യങ്ങളും അങ്ങനെതന്നെ ആയിരുന്നു. മാതാപിതാക്കൾ പട്ടിണി കൊണ്ട് അവരുടെ കുട്ടികളെ ഉപേക്ഷിക്കുന്ന കാലം. ഹാൻസെൽ , ഗ്രെറ്റൽ എന്നി കൊച്ചുകുട്ടികളുടെ കഥ 1812 കളിലാണ് ജെർമനിയിൽ എഴുതപ്പെട്ടത്. ഘോരവനത്തിൽ ഉപേക്ഷിക്കപ്പെട്ട അവർ ബ്രെഡ് ക്രംബ്‌സ് വഴിയിൽ വിതറി രക്ഷപ്പെടാൻ നോക്കുന്നതും പറവകൾ അത് തിന്നതുകൊണ്ടു ഒരു യക്ഷിയുടെ കൊട്ടാരത്തിൽ ചെന്ന് പെടുന്നതും, പിന്നീട് തിരികെ വീട്ടിൽ എത്തപ്പെടുന്നതും ആണ് ഇതിവൃത്തം. കഥയിലെ ബ്രെഡ് ക്രംബ്‌സ് പിന്നീട് സൈബർ ലോകത്തിലും ഉപയോഗിക്കപ്പെട്ടു. "ഡിജിറ്റൽ ബ്രെഡ് ക്രംബ്‌സ്"

ഡിജിറ്റൽ ബ്രെഡ് ക്രംബ്‌സ്" ഏഴു വിധത്തിൽ പ്രവർത്തിക്കുന്നു. ശത്രു ആരാണ് എന്ന് അത് തിരിച്ചറിയുന്നു. എന്താണ് അവരുടെ ഉദ്ദേശ്യലഷ്യം? അവർ ഉപയോഗിക്കുന്ന ഭാഷ ? അവർ സ്വീകരിക്കുന്ന പ്രവർത്തന രീതി? ആക്രമണത്തിൻ്റെ സ്വഭാവം ? അവർ ഉപയോഗിക്കുന്ന കീബോര്‍ഡ്‌ എത്തരമാണ് ? നിഗുഢമായ അവരുടെ അക്ഷരങ്ങളുടെ സഞ്ചയം (font ) എന്താണ് ? ഇവയൊക്കെ അവ കണ്ടുപിടിക്കാൻ സഹായിക്കുന്നുവത്രെ . നിയമവിരുദ്ധമായി കംപ്യൂട്ടര്‍ പ്രോഗ്രാമുകളെ ഉപയോഗിക്കാന്‍ രൂപപ്പെടുത്തുന്നയാളെയും പ്രതിരോധിക്കുന്നവനെയും നമ്മൾ ഹാക്കർ എന്നാണ് വിളിക്കുക. വൈറ്റ്, ബ്ലാക്ക് , ഗ്രേ, റെഡ് ഹാറ്റുകൾ എന്നൊക്കെയാണ് അവരെ അറിയപ്പെടുക.

നിങ്ങളുടെയും എൻ്റേയും കൈകളിൽ മാതാപിതാക്കൾ ഒരിക്കൽ വച്ച് തന്ന സത്യ വേദപുസ്തകവും മുമ്പ് പറഞ്ഞ " ഡിജിറ്റൽ ബ്രെഡ് ക്രംബ്‌സ്" എന്ന ചവിട്ടടിനോക്കി പിന്തുടരുന്ന സംവിധാനത്തേക്കാൾ വലിയ ഒരു " തീജ്വാല ജ്വലിക്കുന്ന കണ്ണുള്ള" ( fire eye) ജീവിതത്തിനു സുരക്ഷിതത്വവും ധൈര്യവും നൽകുന്ന, വഴിയും വെളിച്ചവുമാണ്. ഹൃദയപൂർവം അത് ഏതു ആത്മാവിൽ എഴുതപ്പെട്ടുവോ അതേ ആത്മാവിൽ വായിക്കുവാനും മനസിലാക്കുവാനും ഏറെ പണിപ്പെടേണ്ട കാര്യമില്ല. വിരുദ്ധമായി അതിനെ വ്യഖാനിക്കുവാനും വളരെ എളുപ്പം കഴിയും.

നിങ്ങളുടെ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിൻ‍; ഞാൻ അവനെ ഏകനായിട്ടു വിളിച്ചു അവനെ അനുഗ്രഹിച്ചു വർ‍ദ്ധിപ്പിച്ചിരിക്കുന്നു. യെശയ്യാ - അദ്ധ്യായം 51: 2

നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ‍; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ‍; ദാവീദിൻ്റെ നിശ്ചലകൃപകൾ ( faithful love ) എന്ന ഒരു ശാശ്വത നിയമം ഞാൻ നിങ്ങളോടു ചെയ്യും. യെശയ്യാ - അദ്ധ്യായം 55 : 3

അളവുകോലും കോടാലിയും അവൻ സൂക്ഷിക്കുന്നു.

അവൻ കൽപിച്ച ഇടങ്ങളിലെ നമ്മുടെ അന്വേഷണങ്ങൾ ഇന്ന് എങ്ങിനെയാണ് ?. ചെറിയതും വലുതുമായ നമ്മുടെ തിരിഞ്ഞു നോട്ടങ്ങൾ എവിടേയ്ക്കാണ്‌ ? ഉടയോൻ നമുക്കു തന്ന ജീവൻ്റെ പുസ്തകം നേരായി വായിക്കാം , സത്യം സംസാരിക്കാം, ആ വഴിയിൽ നടക്കാം സത്യത്തെ ആരാധിക്കാം പ്രാർത്ഥിക്കാം, ജീവനിൽ തന്നെ ഉറ്റുനോക്കാം.

സത്യമായതിനെ മാത്രം നോക്കി നടക്കാൻ നമുക്ക് എന്ന് സാദ്ധ്യമാകും?

അപ്പനുറുക്കുകൾ ഇവിടെ അവസാനിക്കുന്നു. 
സ്വയം തേടാനായി അവയെ ഇവിടെ വിതറി നിർത്തുന്നു. വെട്ടിയെടുത്ത പാറയിലേക്കും കുഴിച്ചെടുത്ത ഖനിഗർ‍‍ഭത്തിലേക്കും വല്ലപ്പോഴും നമുക്ക് തിരിഞ്ഞു നോക്കാം.!






അപ്പനുറുക്കുകൾ ©
തോമസ് നെയ്തെല്ലൂർ. 

 പലപ്പോഴും നമ്മൾ ഉപയോഗിക്കുന്ന ഒരു വാക്കാണ് കൃപ. സ്ഥാനത്തും അസ്ഥാനത്തും നമ്മൾ അത് ഉപയോഗിക്കാറുണ്ട്. വേദാദ്ധ്യാപകൻ ഒരിക്കൽ തൻ്റെ കളരിയിൽ പഠിക്കാൻ വന്ന കുട്ടികളോട് ചോദിച്ചു എന്താണ് കൃപ? പലരും പല മറുപടികൾ പറഞ്ഞു. കരുണ എന്നർത്ഥം വരുന്ന മേഴ്‌സി, അതായിരുന്നു കൂടുതൽ പേരും പറഞ്ഞത് . അർഹിക്കാത്ത കാര്യങ്ങൾ തരുന്നതും നിനച്ചിരിക്കാത്ത സമയം കിട്ടുന്നതുമായ സഹായവും ഇതൊക്കെയായിരുന്നു മറ്റു മറുപടികൾ. എല്ലാം തന്നെ ശരിയുമാണ്.! 

 എന്താണ് കൃപ ?.................................................. "കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു" എന്നു ഗബ്രിയേൽ ദൂതൻ പറയുമ്പോൾ. അത് എന്താണ് എന്നും എങ്ങിനെയാണ് എന്നും കേട്ടു ഭ്രമിച്ചു: "ഇതു എന്തൊരു വന്ദനം" ? എന്നു വിചാരിച്ചു ആകുലപ്പെടുന്ന മറിയം എന്ന പതിമൂന്നുകാരി , മുഴുവനും ഗ്രഹിച്ചപ്പോൾ തൻ്റെ സ്വസ്ഥത നഷ്ടപ്പെടുകയാണ് യഥാർത്ഥത്തിൽ, സംഭവിച്ചത്.! മറ്റൊരുവിധത്തിൽ പറഞ്ഞാൽ ക്രിസ്തു നമ്മുടെ അരികിൽ വന്നാൽ, കൃപ ലഭിച്ചാൽ ശരിയ്കും നമ്മുടെ Comfort Zone നഷ്ടപ്പെടുകയും ഒരു Discomfort Zone ലേക്ക് മാറ്റപെടുകയുമാണ് ഉണ്ടാകുക!. അവിടെ നമ്മുടെ ചോദ്യങ്ങൾക്കു തീർച്ചയായും ഉത്തരം കിട്ടും. "ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ" എന്നു ഉത്തരം കിട്ടുമ്പോൾ നമ്മളിലെ അസാദ്ധ്യതകൾ, നമ്മെ തളർത്തുമ്പോൾ, ആ വേദനയിൽ മുട്ടുകൾ മടങ്ങണം. അതിന്നു മറിയ പറഞ്ഞപോലെ : ഇതാ, ഞാൻ കർത്താവിൻ്റെ ദാസി; നിൻ്റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറയുവാൻ കെൽപ്പുണ്ടാകണമെങ്കിൽ അസാദ്ധ്യതകളെ സാദ്ധ്യതകളാക്കാൻ (Turning Mission Impossible to Possible) കെൽപ്പുള്ളവൻ അടുത്ത് വന്നു എന്ന് മനസിലാക്കെണ്ടതുണ്ട്,. 

 അളവുകോലും കോടാലിയും അവൻ സൂക്ഷിക്കുന്നു. അവൻ കൽപിച്ച ഇടങ്ങളിലെ നമ്മുടെ അന്വേഷണങ്ങൾ ഇന്ന് എങ്ങിനെയാണ് ?. ചെറിയതും വലുതുമായ നമ്മുടെ തിരിഞ്ഞു നോട്ടങ്ങൾ എവിടേയ്ക്കാണ്‌ ? ഉടയോൻ നമുക്കു തന്ന ജീവൻ്റെ പുസ്തകം നേരായി വായിക്കാം , സത്യം സംസാരിക്കാം, ആ വഴിയിൽ നടക്കാം സത്യത്തെ ആരാധിക്കാം പ്രാർത്ഥിക്കാം, ജീവനിൽ തന്നെ ഉറ്റുനോക്കാം. സത്യമായതിനെ മാത്രം നോക്കി നടക്കാൻ നമുക്ക് എന്ന് സാദ്ധ്യമാകും? എന്താണ് കൃപ എന്ന് മനസിലാക്കാം ! 

 അപ്പനുറുക്കുകൾ ഇവിടെ അവസാനിക്കുന്നു. സ്വയം തേടാനായി അവയെ ഇവിടെ വിതറി നിർത്തുന്നു. വെട്ടിയെടുത്ത പാറയിലേക്കും കുഴിച്ചെടുത്ത ഖനിഗർ‍‍ഭത്തിലേക്കും വല്ലപ്പോഴും നമുക്ക് തിരിഞ്ഞു നോക്കാം.!

അപ്പനുറുക്കുകൾ ©

 














തോമസ് നെയ്തെല്ലൂർ 

ആകയാൽ ദൈവം നമ്മോടു കൃപകാണിപ്പാൻ തക്കവണ്ണം അവനെ പ്രസാദിപ്പിച്ചുകൊൾവിൻ. നിങ്ങൾ ഇതൊക്കെയും ചെയ്തിരിക്കുന്നു; അവന്നു നിങ്ങളോടു കൃപ തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ( മലാഖി - അദ്ധ്യായം 1: 9 )

നമ്മളിൽ പലരും മറ്റുള്ളവരെ എങ്ങനെയാണ് പ്രസാദിപ്പിക്കുക എന്ന് ഓർത്തു വിഹ്വലപ്പെടുന്നവരാണ്. എന്നാൽ ദൈവത്തെ എങ്ങനെ പ്രസാദിപ്പിക്കും എന്ന് ചിന്തിക്കേണ്ടതുണ്ട് . കൂടെ നടന്ന ശിഷ്യൻമാർ ഒരിക്കൽ ക്രിസ്തുവിനോട് ഇതേ ചോദ്യം ചോദിച്ചു.

"അവർ അവനോടു ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തികളെ പ്രവർത്തിക്കേണ്ടതിന്നു ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചു. യേശു അവരോടു: “ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവൻ അയച്ചവനിൽ നിങ്ങൾ വിശ്വസിക്കുന്നതത്രേ” എന്നു പറഞ്ഞു." ( യോഹന്നാൻ - അദ്ധ്യായം 6- 28 -29)

ഈ വിശ്വാസം അതു എങ്ങനെയുള്ളതായിരിക്കണം ? അതാകും നമ്മുടെ അടുത്ത ചോദ്യം

അതിനു പരിധിയുണ്ടായിരിക്കരുത്, അതിനു തികഞ്ഞ ഉറപ്പുണ്ടായിരിക്കണം, അതിനു നിറഞ്ഞ പ്രതീക്ഷയുണ്ടായിരിക്കണം, അതിനു സഹനമുണ്ടായിക്കണം, മാത്രമല്ല ലഭിച്ചത് ദാനമാണ് എന്ന് കരുത്താനുള്ള അർജവത്വവും ഉണ്ടായിരിക്കണം.

അബ്രഹാം ഉപേക്ഷിച്ചു ഇറങ്ങിയത് ഈ വിശ്വാസത്താലാണ്. സാറായി കാത്തിരുന്നത് ഈ വിശ്വാസത്താലാണ്. കനാന്യ സ്ത്രീ ക്രിസ്തുവിനെ വിട്ടുപോകാതെ അവനോടു നിരന്തരമായി തൻ്റെ മകളുടെ ആവശ്യം പറഞ്ഞതും ഈ വിശ്വാസത്താലാണ്. അവസാനം ഇസഹാക്കിനെ തിരിച്ചു കൊടുക്കാൻ ധൈര്യ പൂർവ്വം ആ വൃദ്ധനായ പിതാവ് ഇറങ്ങി തിരിച്ചതും മറ്റൊന്നും കൊണ്ടല്ലാ വിശ്വാസം അത് ഒന്ന് കൊണ്ട് മാത്രം.

അളവുകോലും കോടാലിയും അവൻ സൂക്ഷിക്കുന്നു. 
വിശ്വാസം അത് നമ്മുടെതു എങ്ങനെയുള്ളതാണ്?
ഉടയവൻ്റെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നാൻ നമുക്ക് കൃപ ലഭിക്കുമോ ?

അപ്പനുറുക്കുകൾ ഇവിടെ അവസാനിക്കുന്നു. സ്വയം തേടാനായി അവയെ വാരി വിതറി നിർത്തുന്നു. വെട്ടിയെടുത്ത പാറയിലേക്കും കുഴിച്ചെടുത്ത ഖനിഗർ‍‍ഭത്തിലേക്കും വല്ലപ്പോഴും നമുക്ക് തിരിഞ്ഞു നോക്കാം.!



 ഒടുവിലെ യാത്രയ്ക്കായിന്ന്

പ്രിയജനമേ ഞാൻ പോകുന്നു
മെഴുതിരിയേന്തും മാലാഖ
മരണരഥത്തിൽ വന്നെത്തി  (2)

പരിമിതമാമീ ലോകത്തിൽ
കടമകളെല്ലാം തീരുന്നേ..
പരമ പിതാവിൻ ചാരത്ത്..  
പുതിയൊരിടം ഞാൻ തേടുന്നേ..

നെറുകയിലൊടുവിൽ മുത്തുമ്പോൾ
കരയരുതേ നീ പിടയരുതേ
മൃതിതൻ പടികൾ കയറുമ്പോൾ
തുണതരണേ നിൻ പ്രാർഥനയാൽ
സ്മ്രിതികളിലെന്നെ ചേർക്കേണേ
ഒരുപിടി മണ്ണിൽ പൊതിയുമ്പോൾ

ഒടുവിലെ യാത്രയ്ക്കായിന്ന്
പ്രിയജനമേ ഞാൻ പോകുന്നു
മെഴുതിരിയേന്തും മാലാഖ
മരണരഥത്തിൽ വന്നെത്തി

സ്നേഹം തന്നോരെൻ പ്രിയരേ
ദേഹം വെടിയും നേരത്ത്
മിശിഹാ തന്നുടെ നാമത്തിൽ
നന്ദി പറഞ്ഞു മടങ്ങട്ടെ
നന്ദി പറഞ്ഞു മടങ്ങട്ടെ
നന്ദി പറഞ്ഞു മടങ്ങട്ടെ

കടപ്പാട് ......

Singer : Vijay Yesudas
Music by : Gopi Sundar
Lyrics : Hari Narayanan